Tuesday, January 1, 2008

എന്നെ സ്വാധീനിച്ച മഹദ് വ്യക്തിത്വം


2008 ജനുവരി ഞാന്‍ തുടയ്ക്കമിട്ട റിവേഴ്സ് എന്ന എന്റെ ബ്ലോഗില്‍ എഴുതേണ്ട ആദ്യ പോസ്റ്റിനെ കുറിച്ചുള്ള എന്റെ ചിന്തയില്‍ തെളിഞ്ഞു വന്നൊരു ഏക മുഖം എന്റെ ജീവിതത്തില്‍ ഒത്തിരി സ്വാധീനം ചെലുത്തിയ എന്റെ തന്നെ ഉമ്മുമയുടെ ജീവിതമാണ് . 1934 ല്‍ ആയിഷാ മാളിയേക്കലിന്റേയും സുലൈമാന്റേയും മകളായി ജന്മം കൊണ്ടു. ഒരു പുരാതന മുസ്ലിം തറവാട്ടിലാണ് ജനിച്ചതെങ്കിലും അക്കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ വളരെ ദരിദ്രമായ ഒരവസ്ഥയാണ് എന്റെ ഉമ്മുമയ്ക്ക് ലഭിച്ചത് , എന്നെ സ്വാധീനിച്ച പ്രധാന ഘടകം അവര്‍ ചങ്കൂറ്റത്തോടെ ആ ദരിദ്രമായ അവസ്ഥയെ നേരിട്ടു എന്നതാണ്...

12മത്തെ വയസ്സില്‍ 36 കാരനായ കുഞ്ഞുബാവ മുസല്യാരുടെ ഭാര്യാപദം അലങ്കരിച്ചു 13 മത്തെ വയസ്സില്‍ മൂത്ത മകള്‍ക്ക് ജന്മം നല്‍കി മൊത്തം 9 മക്കളില്‍ 7 പേര്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നു. ഭര്‍ത്താവുമായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന ഉമ്മൂമ തന്റെ മക്കളെ പോറ്റാന്‍ ധീരതയോടെ അദ്ധ്വാനത്തിന്റെ മേഖല തിരെഞ്ഞെടുത്തു. പത്തിരി ചുട്ട് അത് അതിപുലര്‍ച്ചേ... (സുബഹി നമസ്ക്കാരത്തിന് മുന്‍പ്) ഹോട്ടലുകളില്‍ കൊണ്ടു പോയി കൊടുക്കുക, 24 മണിക്കൂര്‍ അദ്ധ്വാനം ശരിക്കും വേണ്ടിയിരുന്നു.. ഉമ്മയും മക്കളും ആഹോരാത്രം പണിയെടുത്തു. കാലത്ത് വെള്ളത്തിലിട്ട് വെയ്ക്കുന്ന അരി വൈകിട്ട് ഉരലിലിട്ട് പൊടിച്ച്, വലിയ പാത്രത്തിലിട്ട് ചൂടാക്ക് ഉണക്കി .. രാത്രി രണ്ടു മണിക്ക് ആ പൊടി കിളറി മാവാക്കി ഉമ്മയും മൂത്ത മകളും പത്തിരി ഉണ്ടാക്കി മറ്റു കൊച്ചു മക്കള്‍ ഹോട്ടലുകളില്‍ എത്തിക്കുന്നു. വൈകുന്നേരം പണം വാങ്ങിച്ച് അന്നന്നത്തേയ്ക്കുള്ള സാധനങ്ങളും മറ്റും വാങ്ങുന്നു, ബാക്കി വരുന്ന് പത്തിരി അങ്ങാടിയില്‍ പകുതി പൈസയ്ക്ക് വില്‍ക്കും... അന്നത് വാങ്ങി കഴിക്കാനും ആളുകളേറെയായിരുന്നു. കഠിനമായ ഈ പ്രയത്നം മക്കള്‍ ഒരു നിലയിലെത്തും വരെ തുടര്‍ന്നു 25 ല്‍ അധികം വര്‍ഷത്തോളം... ഈ അദ്ധ്വാനത്തില്‍ നിന്ന് മിച്ചം വെച്ച് നാലു പെണ്‍കുട്ടികളെ കെട്ടിച്ചു... അന്നത്തെ പൊന്നാനിയുടെ സമ്പ്രദായം വിട്ടില്‍ കൂടുക എന്നതായിരുന്നു അതുകൊണ്ട് മക്കളുടെ അധ്വാനം തുടര്‍ന്നു. ഒരു മകനെ ഗള്‍ഫിലേക്ക് (1970ല്‍) അയച്ചു .

ഇന്ന് എന്റെ ഉമ്മൂമ സന്തോഷവതിയാണ്.... 9 മക്കളും 46 പേരകുട്ടികളും 50ളം അവരുടെ മക്കളുമായി ഇന്നും ഞങ്ങള്‍ക്ക് ഒരു വഴിക്കാട്ടിയായി ഞങ്ങളോടൊപ്പം. അദ്ധ്വാനത്തിന്റെ മഹത്വം അതത്ര മഹനീയമെന്ന് ഞങ്ങളെ ബൊദ്ധ്യപ്പെടുത്തി തന്നെ ഉമ്മൂമയുടെ മാതൃക തന്നെയാണ് ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.... ഭക്ഷണം പാകം ചെയ്യുക എന്ന പാചക കല ഞങ്ങളുടെ കുടുംബത്തിലെ പലരും സ്വീകരിച്ചു... ഞാനടക്കം പത്തോളം പേര്‍ ഈ കലയില്‍ കഴിവുള്ളവരാണ് ഞങ്ങളതിന് മാളിയേക്കല്‍ ബീവികുട്ടി എന്ന എന്റെ ഉമ്മൂമയോട് കടപ്പെട്ടിരിക്കുന്നു.

ഉമ്മൂമയുടെ മറ്റൊരു സേവനം ഏറെ രസകരമാണ്. എന്റെ തറവാട്ടിനടുത്തായിരുന്നു പൊന്നാനി സര്‍ക്കാര്‍ താലൂക്കാശുപത്രി. വൈകുന്നേരങ്ങളില്‍ ജോലി അവസാനിച്ചാല്‍ ഒരു തട്ടം പുതച്ച് തൊട്ടടുത്ത പ്രസവ വാര്‍ഡിലെത്തും പ്രസവിയ്ക്കാനായ സ്ത്രീകളെ ആശ്വാസത്തിന്റെ വചനങ്ങളുരുവിട്ട് അവര്‍ക്കൊത്തിരി ധൈര്യം നല്‍കും. ഒന്‍പത് പ്രസവിക്കുകയും അനേകം പേരകുട്ടികള്‍ക്ക് ജന്മ സാക്ഷ്യം വഹിക്കുകയും ചെയ്ത എന്റെ ഉമ്മൂമയ്കതൊരു വലിയ സേവനമായിരുന്നു. ഉമ്മൂമയെ മൊഞ്ഞുമ്മ (മുല കൊടുത്തതിനാല്‍) എന്നു വിളിക്കുന്നവര്‍ അനേകമാണ്. അവരുടെ വിശ്വാസ പ്രകാരം മെക്കയിലെത്തി ഉമ്ര നിര്‍വ്വഹിയ്ക്കാനും 3 മാസകാലം കുവൈറ്റില്‍ മക്കളോടും പേരകുട്ടികളോടൊപ്പവും ജീവിയ്ക്കാനും ഭാഗ്യം ലഭിച്ചു. 13 മത്തെ വയസ്സില്‍ കിട്ടിയ മൂത്ത മകളാണ് എന്റെ ഉമ്മൂമയുടെ ഏറ്റവും അടുത്ത സുഹൃത്ത് കഴിഞ്ഞ അറുപതു വര്‍ഷത്തിലേറെയായി അവര്‍ കഥ പറഞ്ഞു കൊണ്ടിരിക്കുന്നു .. ഇപ്പോഴും ആ കഥ തുടരുന്നു.. .

17 comments:

വിചാരം said...

13 മത്തെ വയസ്സില്‍ കിട്ടിയ മൂത്ത മകളാണ് എന്റെ ഉമ്മൂമയുടെ ഏറ്റവും അടുത്ത സുഹൃത്ത് കഴിഞ്ഞ അറുപതു വര്‍ഷത്തിലേറെയായി അവര്‍ കഥ പറഞ്ഞു കൊണ്ടിരിക്കുന്നു .. ഇപ്പോഴും ആ കഥ തുടരുന്നു.. അവര്‍ക്ക് രണ്ടു പേര്‍ക്കും ആയുസ്സിനെ നീട്ടി കൊടുക്കുവാന്‍ പ്രാര്‍ത്ഥിക്കുക .

ബയാന്‍ said...

:)
നന്നായിരിക്കുന്നു.

Cartoonist said...

ലോകത്തില്‍ വിശ്വാസം ജനിപ്പിക്കുന്ന എഴുത്ത്.
ഈ ഉമ്മൂമയുണ്ടല്ലൊ ഞാന്‍ ഇവിടെയിരുന്ന് ഒരു മൂന്നു വട്ടം ‘ഉഗ്രൂമേ’ എന്നു വിളിച്ചോട്ടെ !

DHANIFATHIMA said...

ഈ ഉമ്മുമ്മയെ ഞാന്‍ കണ്ടിരുന്നു അവരുടെ ഹജ്ജ് യാത്രക്ക് മുമ്പായിട്ട്,
ഉമ്മുമ്മക്ക് ദീര്‍ഘായുസ്സിന് വേണ്ടി പടച്ചവനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

ഏറനാടന്‍ said...

വിചാരമേ, ഉമ്മൂമ ഇസ്‌ ഗ്രേയ്‌റ്റ്‌! ഇന്നത്തെ സ്ത്രീകളേക്കാളും മനോധൈര്യവും ഉഷാറും അല്ലെങ്കിലും പഴയവര്‍ക്കുതന്നെയാണെന്നത്‌ സത്യം..

Ziya said...

വിചാരം...
മനസ്സിനെ സ്പര്‍ശിക്കുന്ന എഴുത്ത്...
ഉമ്മൂമ്മയുടെയുടെയും മക്കളുടേയും പേരക്കുട്ടികളുടെയും ദീര്‍ഘായുസ്സിനായി പടച്ചവനോട് പ്രാര്‍ത്ഥിക്കുന്നു.
എഴുത്തു തുടരുക. നന്നായിട്ടുണ്ട്.

ശ്രീ said...

നന്നായിരിയ്ക്കുന്നു, മാഷേ...
:)

മുസ്തഫ|musthapha said...

ഉമ്മുമ്മ ദി ഗ്രേറ്റ്...!

ഉമ്മുമ്മയുടെ നേതൃത്വത്തിലുള്ള 105 അംഗ പടയ്ക്ക് ദൈവം എല്ലാ നന്മകളും നല്‍കട്ടെ!

വിചാരം said...

എന്റെ ഉമ്മൂമയെ കുറിച്ചെഴുതിയത് വായിച്ച എല്ലാവര്‍ക്കും .. നന്ദി ഒപ്പം പുതുവത്സരാശംകളും.
ഗള്‍ഫ് കേരളത്തെ ഒത്തിരി സ്വാധീനം ചെലുത്തിയതുകൊണ്ടാണ് ഇന്നത്തെ നിലവാരത്തില്‍ കേരളം എത്തിപ്പെട്ടത്. അല്ലെങ്കില്‍ എന്റെ ഉമ്മൂമ അനുഭവിച്ച പോലെ ക്ലേശങ്ങള്‍ ഇന്നത്തെ സ്ത്രീകളും നമ്മളും അനുഭവിക്കുമായിരുന്നു. ഉമ്മൂമയുടെ വിശാലമായ ചിന്താഗതി ഒരു പക്ഷെ ഞങ്ങളുടെ ചിന്തകളേയും ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്. എന്നെയെല്ലാം എന്ത് ജോലി എടുക്കാനുള്ള ഒരു മനോഭാവത്തിന് കാരണവും എന്റെ ഉമ്മൂമയുടെ സ്വാധീനമാണന്നതില്‍ യാതൊരു സംശയവും ഇല്ല.എല്ലാവര്‍ക്കും നന്ദി

തറവാടി said...

ആത്മര്‍ത്തതയുള്ള എഴുത്ത്.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നന്നായിരിക്കുന്നൂ..
ഉമ്മുമ്മാദി ഗ്രേറ്റ്...

ശ്രീവല്ലഭന്‍. said...

ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ചത് തന്നെ എല്ലാവരും എഴുതിയിരിക്കുന്നു.

ഉമ്മുമ്മാദി ഗ്രേറ്റ്...

Unknown said...

13 മത്തെ വയസ്സില്‍ കിട്ടിയ മൂത്ത മകളാണ് എന്റെ ഉമ്മൂമയുടെ ഏറ്റവും അടുത്ത സുഹൃത്ത് കഴിഞ്ഞ അറുപതു വര്‍ഷത്തിലേറെയായി അവര്‍ കഥ പറഞ്ഞു കൊണ്ടിരിക്കുന്നു .. ഇപ്പോഴും ആ കഥ തുടരുന്നു.. അവര്‍ക്ക് രണ്ടു പേര്‍ക്കും ആയുസ്സിനെ നീട്ടി കൊടുക്കുവാന്‍ പ്രാര്‍ത്ഥിക്കുക

aarodannu prarthikkendathu
ennukoooode parayooooo faroooq

Mr. K# said...

Touching...
അവര്‍ ഇനിയും അറുപതു കൊല്ലമെങ്കിലും ഒന്നിച്ചു കഥകള്‍ പറഞ്ഞു കൊണ്ടിരിക്കട്ടെ.

വിചാരം said...

ഈ പോസ്റ്റെഴുതുമ്പോള്‍ എനിക്കുണ്ടായിരുന്ന വിശ്വാസ പ്രകാരമായിരുന്നു ഇതിലെ വരികള്‍ (പ്രാര്‍ത്ഥികണമെന്ന് പറഞ്ഞത്) അതിലെ വരികള്‍ ഞാന്‍ മാറ്റുന്നില്ല കാരണം അങ്ങനെയൊരു വിശ്വാസം എനിക്കുണ്ടായിരുന്നു എന്നതിനൊരു ശേഷിപ്പായി അതങ്ങനെ തന്നെ ഇരിക്കട്ടെ. ഇത് ചുരണ്ടീയെടുത്ത് ചിലര്‍ എന്നോട് ചിലത് ചോദിക്കുന്നുണ്ട്, അതുനുത്തരം കൂടിയാണിത് .

വിചാരം said...

ഞാന്‍ അഞ്ചുനേരം പള്ളിയില്‍ പോവുകമാത്രമല്ല , ഇസ്ലാമിലെ ഒത്തിരി അനാചാരങ്ങള്‍ ആചരിക്കുകയും ചെയ്തിരുന്നു , റാത്തീബ് ,നബിദിനത്തിന് ഫുഡ് തലയിലേറ്റി വീടുകളില്‍ കൊണ്ടു പോയി കൊടുത്തിട്ടുണ്ട് ഈ സമയമൊക്കെ എന്റെ മനസ്സില്‍ അനേകം ചിന്തകള്‍ ഉണ്ടായിരുന്നു ആ ചിന്തയിലൂടെ ഇന്നത്തെ ഫാറൂകാവാന്ന് എനിക്ക് കഴിഞ്ഞതില്‍ വളരെ അഭിമാനിക്കുകയും ചെയ്യുന്നു.

dsad said...

ഇതൊക്കെയാണ് ശരിക്കും പോരിശ ഫാറൂക്ക് ഭായി . അല്ലാണ്ട് പാരമ്പര്യ സ്വത്തും തൊലിവെളുപ്പും തിണ്ണമിടുക്കും വെറും വേസ്റ്റ് ചരക്കുകളാണ് . കിട്ടിയതല്ല , നേടിയതാണ് ഒരു വ്യക്തിയെ നിര്‍വചിക്കുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് .

About Me

My photo
ഞാന്‍ എന്നത്‌ പൂജ്യത്തില്‍ നിന്നാരംഭിച്ച്‌ മറ്റൊരു വലിയ പൂജ്യത്തില്‍ അവസാനിക്കുന്ന ഒരു ചെറിയ പ്രതിഭാസം എന്ന്‌ വേണമെങ്കില്‍ പറയാം, എന്നെ ഒരു ആശയവും വരിഞ്ഞ്‌ മുറുക്കുന്നില്ല, മതത്തിനു അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു