Sunday, December 30, 2007

റിവേയ്സ്

പുതിയ വര്‍ഷം
ഓരോ പുലരിയും ഊഷ്മളമായ ചിലതിന്റെ ഓര്‍മ്മകളാവുന്ന നിമിഷത്തിന്റെ ആരംഭമാണ്, ഓരോ അസ്തമയവും ഒരുകൂട്ടം ഓര്‍മ്മകള്‍ക്ക് കാലത്തിന്റെ നിര്‍ണ്ണയത സൃഷ്ടിച്ച് അവസാനിക്കുന്ന ഛായ ചിത്രവും. നാം രചിച്ച കവികതകളാണ് ജീവിതത്തിന്റെ താളാത്മകമായ ദിനങ്ങളെന്ന പേജുകള്‍ അതിലെത്ര നൊമ്പര പൂക്കള്‍ അതിലെത്ര സന്തോഷത്തിന്റെ ഇളം റോസ് വര്‍ണ്ണങ്ങളാല്‍ സൃഷ്ടിച്ച പനിനീ‍ര്‍ പൂക്കള്‍ ******* . നമ്മുടെ ഓരോ ദിനങ്ങളിലും നമ്മുക്ക് ചുറ്റും നാമറിയാതെ വിരിയുന്ന സന്തോഷത്തിന്റെ പൂക്കളാണ് ചങ്ങാതിമാര്‍ ...

എത്ര ദിനങ്ങള്‍ കൊഴിഞ്ഞാലും എത്ര കാലങ്ങള്‍ കാതങ്ങളോളം സഞ്ചരിച്ചാലും ചില മുഖങ്ങള്‍ നമ്മെ നോക്കി എന്നും പുഞ്ചിരി തൂവും നിര്‍മലമായ ആ പുഞ്ചിരിയാണ് നാമറിയാതെ നമ്മുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ആത്മമിത്രങ്ങള്‍ അനേകം ചങ്ങാതിമാര്‍ക്കിടയില്‍ തികച്ചും വ്യത്യസ്ഥരായ അപൂര്‍വ്വം ചില നന്മ നിറഞ്ഞ സൌഹൃദത്തിന്റെ മാധുര്യം അനുഭവിയ്ക്കാന്‍ എനിക്കും ഭാഗ്യം ഉണ്ടായിട്ടുണ്ട് ... എത്രയെത്ര ബാല്യകാല ചങ്ങാതിമാര്‍.. കൌമാരം കടന്ന് പോയി യൌവ്വനം അവസാനിക്കാറായി എന്നിട്ടും നിറപുഞ്ചിരിയുമായി വിരിഞ്ഞ പൂക്കളായ് അവരെന്നും എന്റെ മനസ്സിലും അരികിലുമുണ്ട്.അവരില്‍ ചിലര്‍ ... ഏത് പ്രതിസന്ധിയിലും നിശ്ചയ ദാര്‍ഢ്യത്തിന്റെ ആത്മവിശ്വാസം പകര്‍ന്ന് തരുന്ന പതിഞ്ഞ സ്വരത്തിന്റെ ഉടമയായ എന്റെ ആത്മമിത്രം ഹാരിസ് , അനേകം പ്രതിസന്ധികളില്‍ നിന്ന് ഒരു ഫിനീക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ് ഏവര്‍ക്കും മാതൃകയായി ഇന്നുമെന്റെ പ്രിയ ചങ്ങാതിയായി സന്തോഷം പകര്‍ന്ന് തരുന്ന ഇബ്രാഹിം മദാരി, കണ്ട നിമിഷം മുതല്‍ മനസ്സില്‍ പതിഞ്ഞ് ഇപ്പോഴും ശരി തെറ്റുകളെ ചൂണ്ടി കാണിച്ചു തരുന്ന ഷാജഹാന്‍ എന്ന ഷാജു, എന്നിലെ ഏതൊരു കാര്യത്തിനും എനിക്കൊപ്പം നില്‍ക്കുന്ന പ്രിയ മിത്രം മൂസ... കാലങ്ങളോളമായി കാണാതിരിന്നിട്ടും സ്നേഹത്തിന്റെ തിഷ്ണതയ്ക്കൊട്ടും മങ്ങലേല്‍പ്പിക്കാതെ സ്നേഹമയമായ എന്റെ പ്രിയ നിജാസ് (മാഹി)വളരെ കുറഞ്ഞ ഈ ലിസ്റ്റില്‍ എന്നും ഇവര്‍ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടായിരിക്കും

കാലങ്ങള്‍ ചിത്രങ്ങളായ് അവശേഷിപ്പിച്ച എന്റെ പ്രിയ മിത്രങ്ങളായ അബുബക്കര്‍,അസീസ്,കുഞ്ഞന്‍ ബാവ,യൂസഫ്,ബാബു,ഹരിദാസ്,ബഷീര്‍,മോഹന്‍ ദാസ്, ശങ്കര്‍ദാസ്, അജുട്ടന്‍, മൂര്‍ത്തി, അര്‍പ്പിക്കുന്നു ഒരായിരം ചുവന്ന പൂക്കള്‍.
അനേകം ഡയറി എഴുത്തുക്കാര്‍ ഈ ബൂലോകത്തുണ്ട് ... എന്റെ ഡയറി കുറിപ്പുകള്‍ക്ക് പ്രസക്തിയുണ്ടോ ? ഞാനും എഴുതുന്നു എന്റേതായ ചിന്തകളടങ്ങിയ ഡയറി കുറിപ്പുകള്‍. എല്ലാ പ്രിയ ചങ്ങാതിമാര്‍ക്കും ഞാനെന്റെ ഡയറി കുറിപ്പുകള്‍ സമര്‍പ്പിക്കുന്നു.ഇതൊരിക്കലും ദിനേനയുള്ളൊരു കുറിപ്പുകളായിരിക്കില്ല എന്റെ ചിന്തകളും അവയുമായുള്ള സ്നേഹ സംവാദങ്ങളും, കാമ്പുള്ള അനുഭവങ്ങളും. കഴിഞ്ഞ കാല ജീവിതത്തിനിടെ ഞാന്‍ കണ്ട പ്രത്യേകത നിറഞ്ഞ വ്യക്തിത്വവും ഇവിടെ ഞാന്‍ തുടങ്ങട്ടെ ......

About Me

My photo
ഞാന്‍ എന്നത്‌ പൂജ്യത്തില്‍ നിന്നാരംഭിച്ച്‌ മറ്റൊരു വലിയ പൂജ്യത്തില്‍ അവസാനിക്കുന്ന ഒരു ചെറിയ പ്രതിഭാസം എന്ന്‌ വേണമെങ്കില്‍ പറയാം, എന്നെ ഒരു ആശയവും വരിഞ്ഞ്‌ മുറുക്കുന്നില്ല, മതത്തിനു അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു