Thursday, July 3, 2008

"കാലം"

മനസ്സില്‍ പെയ്യുന്ന പേമാരിയ്ക്ക് ഭൂമിയില്‍ പതിയുന്ന പുതുമഴയുടെ സുഗന്ധമില്ല.
ഒരിക്കലും ലഭിയ്ക്കാത്ത ബാല്യവും കൌമാരവും നഷ്ടമായി. യൌവ്വനം അതിന്റെ വാര്‍ദ്ദക്യത്തിന്റെ പടിവാതിലിലും... വാര്‍ദ്ദക്യം അതിന്റെ യൌവ്വനത്തിന്റെ ആരംഭത്തിനായ് കൊതിച്ചു നില്‍കൂന്നു.
പിന്തിരിഞ്ഞു നോക്കുമ്പോള്‍ അവ്യക്തമായ ഒത്തിരി മുഖങ്ങള്‍, പല മുഖങ്ങളിലും വ്യഥയുടെ നീര്‍ചാലുകള്‍, കരിവാളിച്ച മുഖങ്ങളില്‍ നിരാശയുടെ പാടുകള്‍ വറ്റിവരണ്ട പുഴയിലെ ഓളങ്ങള്‍ സൃഷ്ടിച്ച ചെറുവരകള്‍ പോലെ.. ചിലരെ കാണാനില്ല.. അവരൊക്കെ എനിക്ക് മുന്‍പേ വിട പറഞ്ഞു തിരശ്ശീലക്കപ്പുറത്തേയ്ക്ക് ... നീങ്ങി.
എല്ലാ‍ാ ആശകളും സ്വപ്നങ്ങളും ബാക്കി വെച്ച് എവിടേയും നിറഞ്ഞ് പുഞ്ചിരിക്കുന്ന ഒരു മുഖവും എനിക്ക് കാണാനാവുന്നില്ല .
എത്ര വേഗതയിലാണ് നിമിഷങ്ങളുടെ സഞ്ചാരം,നിമിഷങ്ങളെ നിഷ്ഫലമാക്കി തന്റെ ചിന്തകളെ നിദ്രതയില്ലാഴ്ത്തി കാലത്തെ പ്രയോജനമാം വിധം ഉപയോഗിയ്ക്കാതെ തള്ളി നീ‍ക്കുന്നവര്‍ . എളുപ്പത്തില്‍ ധന സമ്പാദ്യത്തിനായി രക്ത ബന്ധങ്ങളെ, മൂല്യമേറിയ സൌഹൃദങ്ങളെ പോലും വ്യഭിചരിയ്ക്കുന്നവര്‍. മതം തലയിലേറ്റിയവര്‍ ദൈവത്തെ തേടി അലയുന്നു.. ദൈവം ഒരു മനുഷ്യനെ തേടിയും അലയുന്നു.നഷ്ടപ്പെടുന്ന വിശ്വാസങ്ങളൊന്നും തിരികെ ലഭിയ്ക്കുന്നില്ല എല്ലാം കാതലില്ലാത്ത വിശ്വാസങ്ങള്‍.
അതിശീഘ്രം സഞ്ചരിക്കും കാലത്തെ കയ്യിലൊതുക്കാനുള്ള മനുഷ്യന്റെ ശ്രമം വൃഥാവില്ലാകുന്ന കാഴ്ച്ചകള്‍ എത്ര ദയനീയം. അമിതമായ ഭോഗാര്‍ത്തി മൃഗതുല്യമാക്കുന്ന കാഴ്ച്ചകള്‍ തുടര്‍കഥയെന്ന പോലെ .. സമൂഹത്തിന്റെ ജീര്‍ണ്ണതയെ ചൂണ്ടികാണിക്കുന്നു.
സഹിഷ്ണതില്ലാത്ത മനുഷ്യര്‍ ആരെലാമോ തന്റെ സ്വാര്‍ത്ഥത സരക്ഷിക്കാന്‍ സൃഷ്ടിച്ച വാക്കുകളെ വചനങ്ങളാക്കി സ്വയം ചിന്തിയ്ക്കാതെ തന്റെ മൂല്യമേറിയ ചിന്താശക്തിയെ മരവിപ്പുച്ച് നിറുത്തിയിരിക്കുന്നു.. ചിന്തിക്കാനവര്‍ക്കവസരം നല്‍കാതെ ഒരു കൂട്ടര്‍ ഇത്തികണ്ണികളും കാലത്തിന്റെ ശാപമായി. "കാലം" കാലത്തിന്റെ വേഗതയില്‍ സഞ്ചാരം തുടരുന്നു എല്ലാം ഒരു മൂകസാക്ഷിയായ് നാമും കാലത്തിനൊപ്പം.

13 comments:

വിചാരം said...

മതം തലയിലേറ്റിയവര്‍ ദൈവത്തെ തേടി അലയുന്നു.. ദൈവം ഒരു മനുഷ്യനെ തേടിയും അലയുന്നു

Kaithamullu said...

നല്ല ചിന്തകള്‍,
തുടരൂ!

ആശംസകളോടെ

ഏറനാടന്‍ said...

വിചാരത്തിന്‍ ചിന്തകള്‍ക്ക് തീ പിടിച്ചുവല്ലേ. സത്യം മനസ്സിലാക്കിയാല്‍ തീ ആളിപ്പിടിച്ച് അണ്‍‌കണ്‍‌ട്രോളബിളാകും.

മാന്മിഴി.... said...

ശരിയാണ്.........സത്യങ്ങള്‍ ഒരിക്കലും സത്യമല്ല്ലാതാകുന്നില്ല.....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ബാല്യം കഴിഞ്ഞു കൌമാരമായി പിന്നെ യൌവ്വനം
ഇനി വാര്‍ദ്ധ്യക്യം അത്രയും അല്ലെ ഉള്ളൂ നമുക്ക് സ്വപ്നം കാണാന്‍..
അതുവരെ അലയാം ഒരു ഭ്രാന്തനപ്പോലെ, ഭൌതിക സുഖങ്ങള്‍
അന്വേഷിച്ചിറങ്ങിയ ഒരു ഭ്രാന്തന്‍....ഓരൊ മനുഷ്യജീവിയും ഇത്രമാത്രം.
ജരാനരബാധിച്ച മനുഷ്യ മനസ്സുമായി ..ഇരുട്ട് വ്യാപിച്ചുകഴിഞ്ഞു...
തീരത്തിലെ ഓളങ്ങളുടെ അട്ടഹാസം കുറഞ്ഞിരിക്കുന്നൂ..
ചോദ്യങ്ങളുടെ ഇടയില്‍ നഷ്ടപ്പെട്ടുപോയ വെളിച്ചം തേടി ഞാന്‍ അലയുന്നൂ...!!

ശ്രീ said...

“എല്ലാ‍ ആശകളും സ്വപ്നങ്ങളും ബാക്കി വെച്ച് എവിടേയും നിറഞ്ഞ് പുഞ്ചിരിക്കുന്ന ഒരു മുഖവും എനിക്ക് കാണാനാവുന്നില്ല”

അതൊരിയ്ക്കലും കാണാനാകില്ല മാഷേ. അതെല്ലാം മറന്നു പുഞ്ചിരിയ്ക്കുകയേയുള്ളൂ രക്ഷ.

:)

Shabeeribm said...

വായിച്ചു....

ഒരു സ്നേഹിതന്‍ said...

"യൌവ്വനം അതിന്റെ വാര്‍ദ്ദക്യത്തിന്റെ പടിവാതിലിലും... വാര്‍ദ്ദക്യം അതിന്റെ യൌവ്വനത്തിന്റെ ആരംഭത്തിനായ് കൊതിച്ചു നില്‍കൂന്നു."

നല്ല എഴുത്ത് , എനിക്കിഷ്ടപ്പെട്ടു...

വിചാരം said...

ഇഷ്ടപ്പെടുന്ന ചിന്തകളാണ് ജീവിതത്തിനാവശ്യം, ജീവിതം ചിന്തിയ്ക്കാനുള്ളതാണ് ചിന്തയോ ജീവിയ്ക്കാനുള്ളതും.
ഈ വഴിക്ക് വരുന്നവര്‍ക്ക് സ്വാഗതം വരാത്തവര്‍ക്കും സ്വാഗതം വന്നില്ലെങ്കിലും സ്വാഗതം വരാതിരുന്നാലും സ്വാഗതം. വരുമെന്നറിച്ചാലും സ്വാഗതം. വരില്ലാന്നു പറഞ്ഞവര്‍ക്കും സ്വാഗതം, വരാതിരിക്കാനാവിലാന്ന് പറയുന്നവര്‍ക്കും സ്വാഗതം, വന്നാലും വന്നില്ലാന്ന് പറയുന്നവര്‍ക്കും സ്വാഗതം .
:) :) )-:

ഹന്‍ല്ലലത്ത് Hanllalath said...

നല്ല ആശയങ്ങള്‍....
ആവശ്യമില്ലാതെ (ഗൌരവം വരുതാനാണെന്ന് തോന്നുന്നു ) കട്ടിയായ വാക്കുകള്‍
ചേര്‍ത്തിരിക്കുന്നത് ചേര്‍ചക്കുറവുണ്ടാക്കുന്നുട്
വായനക്കാരില്‍ ചിന്തകള്‍ പ്രതിഫലിക്കണമെങ്കില്‍ സുതാര്യമാവണം.
സുതാര്യമാവണമെങ്കില്‍,
ഒന്നുകില്‍ ഒഴുക്കുള്ള നല്ല ഭാഷയാവണം.....
അല്ലെങ്കില്‍ ലളിതമാവണം രണ്ടും ഇതില്‍ കാണുന്നില്ല..
ശ്രദ്ധിക്കുമല്ലോ

ഹൃദയം നിറഞ്ഞ ഓണാശംസകള്‍
റമളാന്‍ നന്‍മകള്‍

അനസ്‌ ബാബു said...

നല്ല ചിന്തകള്‍ .നല്ല പോസ്റ്റ്‌ .അഭിനന്ദങ്ങള്‍.

..naj said...

വിചാരം,
ഞാന്‍ താങ്കളെ ഇങ്ങിനെ തിരുത്തുന്നു, "വിശ്വാസം ഹൃദയത്തില്‍ ഏറ്റിയവര്‍ നന്മയിലൂടെ ദൈവത്തിലെക്കെതുന്നു. ദൈവം അവരിലെക്കും"
"മതം" തലയില്‍ ഏറ്റിയവര്‍ ദൈവത്തെ അറിയാതെ ലക്‌ഷ്യം തെറ്റി (താങ്കളെ പോലെ) നിരീശ്വര വാദിയോ, (മത)നാമധാരിയോ ആയി തങ്ങളുടെ ഇച്ചകളെ തേടി അലയുന്നു.
ദൈവത്തില്‍ വിശ്വസിക്കുക എന്നത് നന്മ പ്രവര്‍ത്തിക്കുക എന്നതിന്റെ സത്യാസാക്ഷ്യമാണ്.
വാകുകല്‍ക്കപ്പുരമുള്ള നന്മകള്‍ വിടരട്ടെ !

സുബൈദ said...

മലയാളം ബുലോകമേ നിന്നെ ഇവര്‍ അപമാനിച്ചിരിക്കുന്നു., നീ ലജ്ജിച്ചു തലതാഴ്ത്തുക.

About Me

My photo
ഞാന്‍ എന്നത്‌ പൂജ്യത്തില്‍ നിന്നാരംഭിച്ച്‌ മറ്റൊരു വലിയ പൂജ്യത്തില്‍ അവസാനിക്കുന്ന ഒരു ചെറിയ പ്രതിഭാസം എന്ന്‌ വേണമെങ്കില്‍ പറയാം, എന്നെ ഒരു ആശയവും വരിഞ്ഞ്‌ മുറുക്കുന്നില്ല, മതത്തിനു അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു